ഇമ്രാന് പിന്നാലെ പാകിസ്ഥാൻ പ്രസിഡന്റിനും കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 09:01 PM |
Last Updated: 29th March 2021 09:01 PM | A+A A- |

ഡോ. ആരിഫ് അൽവി/ ഫയൽ
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിക്ക് കോവിഡ്. അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങൾക്ക് മുൻപ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹവും ഭാര്യ സമിന അല്‍വിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ചൈനീസ് നിര്‍മിത വാക്‌സിനായ സിനോഫം ആണ് ഇരുവരും സ്വീകരിച്ചത്.
'പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച എല്ലാവര്‍ക്കും അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടെ. ആദ്യ ഡോസ് വാക്‌സിന്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് എടുത്തത്. രണ്ടാം ഡോസ് എടുത്താല്‍ മാത്രമെ ശരീരത്തിന് പ്രതിരോധ ശേഷി കൈവരികയുള്ളു. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. ജാഗ്രത തുടരണം'- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.