അ​ലാ​സ്ക​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർന്ന്​ അപകടം; അ​ഞ്ച് മരണം, ഒരാൾക്ക് പ​രി​ക്ക് 

നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അലാസ്ക: അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് അ​ഞ്ച് മരണം. ശ​നിയാ​ഴ്ച രാ​ത്രി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന സ്ഥ​ലം അ​ധി​കൃ​ത​ർ കണ്ടെത്തിയത്. ഇവിടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. സംഭവത്തിൽ ഒരാൾക്ക് പ​രി​ക്കേ​റ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇ​യാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ഹി​മ​പ്പ​ര​പ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. സം​ഭ​വ​ത്തി​ൽ നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com