തുടർച്ചയായി കോവിഡ് ചട്ടം ലംഘിച്ചു; റസ്റ്റോറന്റ് ഉടമയെ ആറ് വർഷം ജയിലിലടക്കണം, പ്രോസിക്യൂഷൻ ആവശ്യം 

നാലാം തവണയും ഉടമ നിയന്ത്രണം പാലിക്കാതിരുന്നതോടെയാണ് പ്രോസിക്യൂഷൻ ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ രം​ഗത്തെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മനാമ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച റസ്റ്റോറന്റ് ഉടമയ്‍ക്ക് ആറ് വർഷം ജയിൽ ശിക്ഷ വിധിക്കണമെന്ന് ആവശ്യം. നാലാം തവണയും ഉടമ നിയന്ത്രണം പാലിക്കാതിരുന്നതോടെയാണ് ബഹ്റൈൻ പ്രോസിക്യൂഷൻ ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ രം​ഗത്തെത്തിയത്. ആറ് വർഷം ജയിൽ ശിക്ഷയും 60,000 ബഹ്റൈൻ ദിനാർ (5.85 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയും വിധിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.

നിയന്ത്രണങ്ങൾ ലംഘിച്ച് റസ്റ്റോറന്റിൽ മുപ്പതിലധികം പേരെ പ്രവേശിപ്പിച്ചതാണ് നിയമനടപടിക്ക് കാരണം. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നാലാമതും ഇയാൾ നിയമലംഘനം ആവർത്തിച്ചു. ഉപഭോക്താക്കളെ നിയന്ത്രിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നാണ് ഇയാൾ പറയുന്നത്. കേസിൽ വാദം കേട്ട കോടതി നാളെ നടപടി അറിയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com