മെട്രൊ ബീം തകര്‍ന്ന് ട്രെയിന്‍ താഴെ വീണു; മെക്‌സിക്കോയില്‍ 20 മരണം

മെട്രൊ ബീം തകര്‍ന്ന് ട്രെയിന്‍ ജനക്കൂട്ടത്തിനു മേല്‍ വീണു; മെക്‌സിക്കോയില്‍ 20 മരണം
മെട്രോ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു/എപി
മെട്രോ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു/എപി



മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ മെട്രൊ തകര്‍ന്നുണ്ടായ അപകടത്തില്‍ ഇരുപതു പേര്‍ മരിച്ചു. എഴുപതു പേര്‍ക്കു പരിക്കേറ്റു. 

നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് മെട്രോ ബീം തകര്‍ന്നുവീഴുകയായിരുന്നു. ട്രെയിന്‍ കടന്നുപോവുന്ന സമയത്താണ് ബീം തകര്‍ന്നത്. ട്രെയിന്‍ നേരെ താഴേ ആള്‍ക്കൂട്ടത്തിലേക്കു പതിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനാറ് അടി ഉയരത്തിലായിരുന്നു മെട്രോ പാത. ഇതിനു താഴേ ട്രെയിന്‍ വീഴുകയായിരുന്നു. റോഡിലെ മീഡിയനു മേലാണ് ട്രെയിന്‍ വീണത് എന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പോവുന്ന സമയത്ത് മെട്രോയുടെ ബീം തകരുകയായിരുന്നുവെന്ന് മേയര്‍ ഷെയിന്‍ബോം പറഞ്ഞു. ബോഗിക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നു വ്യക്തമായിട്ടില്ല. 

മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com