കഥകളിയും ചെണ്ടകൊട്ടുമായി അയർലൻഡിലെ നേഴ്സുമാർ; വിഡിയോ

യഥാർത്ഥ ജറുസലേം നൃത്ത ചുവടുകൾക്കൊപ്പം കഥകളിയും ചെണ്ടയും മാർ​ഗം കളിയും ഉൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഡാൻസ് വിഡിയോ
ഡാൻസ് വിഡിയോയിൽ നിന്ന്
ഡാൻസ് വിഡിയോയിൽ നിന്ന്

കോവിഡ് വ്യാപനം രൂക്ഷമായതോടെ വിശ്രമം പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ലോകത്താകമാനമുള്ള ആരോ​ഗ്യപ്രവർത്തകർ. പ്രതിസന്ധി ഘട്ടത്തിലും  മാനസിക സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി പാട്ടും നൃത്തവുമൊക്കെയായി മുൻനിര പോരാളികൾ സോഷ്യൽ മീഡിയയിലൂടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ അയർലൻഡിലെ ഒരു കൂട്ടം നഴ്സുമാർ വ്യത്യസ്തമായ വിഡിയോയുമായി എത്തുകയാണ്. 

അയർലൻഡിലെ കോർക്ക് കൗണ്ടിയിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സുമാരുടെ സാംസ്കാരിക സംഘടനയായ കോർക്ക് ഇന്ത്യൻ നഴ്സുമാരാണ് ഈ മികച്ച ദൃശ്യ വിരുന്നു ഒരുക്കിയത്. യഥാർത്ഥ ജറുസലേം നൃത്ത ചുവടുകൾക്കൊപ്പം കഥകളിയും ചെണ്ടയും മാർ​ഗം കളിയും ഉൾപ്പടെയുള്ള ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് ഡാൻസ് വിഡിയോ . സൗത്ത് ആഫ്രിക്കൻ ഡി.ജെ  മാസ്റ്റർ കെജി ചിട്ടപ്പെടുത്തിയ ജറുസലേം ഗാനത്തിനൊപ്പമാണ് നൃത്തം. 

കോവിഡ് സാമൂഹിക വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതമായി അതിജീവിക്കുവാനും സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് വിദൂരമല്ല എന്ന സന്ദേശം നൽകുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി സംഘാടകർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളുകളും പിന്തുടർന്ന് വിവിധ ഗ്രൂപ്പുകളിലായി നിരവധി നഴ്സുമാർ ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com