ജനവാസ കേന്ദ്രത്തില്‍ കൂട്ടത്തോടെ പറന്നിറങ്ങി വെള്ള തത്തകള്‍; പുറത്തിറങ്ങാനാകാതെ ഭീതിയില്‍ നാട്ടുകാര്‍ (വീഡിയോ) 

ജനവാസ മേഖലയിലേക്ക് കൂട്ടത്തോടെ വെള്ള തത്തകള്‍ പറന്നിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍
തെരുവില്‍ കൂട്ടത്തോടെ പറന്നിറങ്ങിയ വെള്ള തത്തകള്‍
തെരുവില്‍ കൂട്ടത്തോടെ പറന്നിറങ്ങിയ വെള്ള തത്തകള്‍

സിഡ്‌നി: ജനവാസ മേഖലയിലേക്ക് കൂട്ടത്തോടെ വെള്ള തത്തകള്‍ പറന്നിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. തത്തകള്‍ തെരുവു കീഴടക്കിയതോടെ ആളുകള്‍ പുറത്തിറങ്ങാനാകാതെ വാതിലുകളും ജനലുകളും അടച്ച് അകത്ത് ഇരുന്നു.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലാണ് സംഭവം. തെരുവിലേക്ക് പറന്നിറങ്ങിയത് ആയിരക്കണക്കിന് വെള്ള തത്തകളാണ്. ഓസ്‌ട്രേലിയയില്‍ വെള്ള നിറത്തിലുള്ള തത്തകള്‍ ധാരാളമുണ്ട്. ജിന്‍ഡാല്‍ ക്രസന്റ് മേഖലയിലെ നോവ്ര ജനവാസ മേഖലയിലാണ് ഈ തത്തകളുടെ ആക്രമണമുണ്ടായത്. തത്തകള്‍ തെരുവു കീഴടക്കിയതോടെ ആളുകള്‍ പുറത്തിറങ്ങാനാകാതെ വാതിലുകളും ജനലുകളും അടച്ച് അകത്ത് ഇരിക്കുകയായിരുന്നു. വിളഞ്ഞ് നില്‍ക്കുന്ന കൃഷിയിടങ്ങള്‍ ചിലപ്പോള്‍ ഇവയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.

ഒരൂ പരിധി വരെ വെട്ടുകിളികളുടെ ആക്രമണത്തോടാണ് കൃഷിയിടങ്ങളിലെ വെള്ള തത്തകളുടെ ആക്രമണത്തെ ഉപമിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ഇവയുടെ ആക്രമണത്തിന്റെ തീവ്രത തിരിച്ചറിയാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com