'സ്പുട്‌നിക് ലൈറ്റ്' വരുന്നു; ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി റഷ്യ, ഫലപ്രാപ്തി 79.4 ശതമാനം

കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് ഫൈവിന്റെ ഒറ്റഡോസ്വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മോസ്‌കോ: കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് ഫൈവിന്റെ ഒറ്റഡോസ്
വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ. സ്പുട്നിക് ലൈറ്റ് എന്നാണ് പുതിയ വാക്സിന്റെ പേര്. വാക്‌സിന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. 

91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക്കിനെ അപേക്ഷിച്ച് സ്പുട്നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് വാക്സിന്‍ വികസിപ്പിക്കലിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു. 

റഷ്യയില്‍ 2020 ഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്സിനേഷനില്‍ സ്പുട്നിക് ലൈറ്റ് നല്‍കിയിരുന്നു. കുത്തിവെപ്പ് നല്‍കി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. 

അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇ.എം.എ.)യുടെയും അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷ(എഫ്.ഡി.എ.)യുടെയും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com