ചൈനീസ് റോക്കറ്റ് ശനിയാഴ്ച ഭൂമിയിൽ വീഴും; ന്യൂയോർക്കിനും കാലിഫോർണിയക്കും മുന്നറിയിപ്പ്

ന്യൂയോർക്ക് ഉൾപ്പെടെയുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് ഈ റോക്കറ്റ് വീണേക്കാം എന്ന ആശങ്കയാണ് മുൻപിലെത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടൺ: വൻകരകളെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്. ന്യൂയോർക്ക് ഉൾപ്പെടെയുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് ഈ റോക്കറ്റ് വീണേക്കാം എന്ന ആശങ്കയാണ് മുൻപിലെത്തുന്നത്. 21 ടൺ ഭാരമുള്ള റോക്കറ്റാണ് ഇത്. 

ചൈനയുടെ ലാർജ് മോഡ്യുലാർ സ്പേസ് സ്റ്റേഷന്റെ പ്രധാന ഭാ​ഗം ടിയാൻഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ചതിന് ശേഷം തിരിച്ചിറക്കത്തിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടത്. ഏപ്രിൽ 29നായിരുന്നു ഇത്. എന്നാൽ അന്തരീക്ഷത്തിലെ യാത്രയിൽ റോക്കറ്റ് കത്തി നശിക്കും എന്നാണ് ചൈനയുടെ നിലപാട്. 

എന്നാൽ റോക്കറ്റ് ഭൂമിയിൽ എവിടേക്കാവും പതിക്കുക എന്ന് കൃത്യമായി നിർണയിക്കാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാൽ കാലിഫോർണിയ, ന്യൂയോർക്ക് സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

സെക്കന്റിൽ നാല് മൈലിൽ കൂടുതൽ വേ​ഗത്തിലാണ് ഇപ്പോൾ ഇതിന്റെ സഞ്ചാരം. 100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റ് സാറ്റ്ലൈറ്റ് ട്രാക്കറുകളിലൂടെ നിരീക്ഷിക്കുന്നുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ഭൂമിയെ ചുറ്റാൻ സാധിക്കും വിധം വേ​ഗത്തിലാണ് ഇതിന്റെ സഞ്ചാരം നിശ്ചയിച്ചിരുന്നത്. 

കഴിഞ്ഞ തവണ ചൈന ലോങ് മാർച്ച് 5 റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാനമായ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വീണ് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com