ചൈനീസ് വാക്സിന് ലോകാരോ​ഗ്യ സംഘടനയുടെ അം​ഗീകാരം; അടിയന്തര ഉപയോ​ഗത്തിന് അനുമതി

ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാമിനാണ് ഡബ്ല്യുഎച്ച്ഒ അനുമതി നൽകിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബെയ്ജിങ്: ചൈനീസ് കോവിഡ് വാക്സിന് അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകി ലോകാരോ​ഗ്യ സംഘടന. ചൈനയുടെ കോവിഡ് വാക്സിനായ സിനോഫാമിനാണ് ഡബ്ല്യുഎച്ച്ഒ അനുമതി നൽകിയത്. 

ലോകാരോ​ഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനാണ് ഇത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ട് ഡോസ് വീതം സ്വീകരിക്കാം. 

ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്റ്റ്സാണ് സിനോഫാമിൻ വികസിപ്പിച്ചത്. എന്നാൽ വാക്സിന്റെ പരീക്ഷണ ഫലങ്ങളെ കുറിച്ചോ ഇതിന്റെ പാർശ്വഫലങ്ങളെ  വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. 79 ശതമാനം ഫലപ്രാപ്തി ലഭിക്കുന്നതാണ് വാക്സിൻ എന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com