കടലിന് കുറുകെ ആകാശത്ത് പറന്ന് നടന്ന് സൈനിക ഉദ്യോഗസ്ഥന്‍, ജെറ്റ് സ്യൂട്ട് സാങ്കേതികവിദ്യ; വൈറല്‍ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th May 2021 04:07 PM |
Last Updated: 10th May 2021 04:07 PM | A+A A- |

ജെറ്റ് സ്യൂട്ട് ഉപയോഗിച്ച് പറക്കുന്ന നാവിക ഉദ്യോഗസ്ഥന്‍
ലണ്ടന്‍: ബ്രിട്ടനില്‍ ഗുരുത്വാകര്‍ഷണ ബലത്തെ അതിജീവിച്ച് പറക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണം വിജയകരമായി നടത്തി. ബ്രിട്ടീഷ് റോയല്‍ നേവിയും റോയല്‍ മറീന്‍സും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.
ബ്രിട്ടീഷ് എയറോനോട്ടിക്കല്‍ ഇന്നോവേഷന്‍ സ്ഥാപനമായ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസാണ് ജെറ്റ് സ്യൂട്ട് വികസിപ്പിച്ചത്. മണിക്കൂറില്‍ 80 മൈല്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ജെറ്റ് സ്യൂട്ടിന് 12,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. റോയല്‍ മറീനിലെ നാവിക ഉദ്യോഗസ്ഥന്‍ ബോട്ടില്‍ നിന്ന് ജെറ്റ് സ്യൂട്ടില്‍ പറക്കുന്ന വീഡിയോ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് പുറത്തുവിട്ടു.
കടലിന് മുകളിലൂടെ പറന്ന സൈനികന്‍ നാവികസേനയുടെ നിരീക്ഷണ കപ്പലിലാണ് പറന്നിറങ്ങിയത്. ബാക്ക്പാക്ക് പോലെയാണ് ജെറ്റ് സ്യൂട്ട് ഉദ്യോഗസ്ഥനെ ധരിപ്പിച്ചത്.
As the @RoyalNavy embraces technology and innovation, @hms_tamar trials the latest game-changing kit with the @RoyalMarines. pic.twitter.com/rckeuom7yg
— First Sea Lord (@AdmTonyRadakin) May 1, 2021