സൗദി അറേബ്യയിലേക്കുള്ള യാത്ര ഇന്ത്യക്കാരെ കൂടുതൽ വലയ്ക്കും, 14 ദിവസം ഹോട്ടൽ ക്വാറന്റൈനും നിർബന്ധം

നിലവിൽ മറ്റൊരു രാജ്യത്ത് 14 ദി‌വസം ചിലവഴിച്ചതിന് ശേഷമാണ് ഇന്ത്യക്കാർക്ക് സൗദിയിലേക്ക് എത്താനാവുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര കൂടുതൽ പ്രയാസമാവുന്നു. നിലവിൽ മറ്റൊരു രാജ്യത്ത് 14 ദി‌വസം ചിലവഴിച്ചതിന് ശേഷമാണ് ഇന്ത്യക്കാർക്ക് സൗദിയിലേക്ക് എത്താനാവുന്നത്. ഇതിനൊപ്പം സൗദിയിൽ എത്തിക്കഴിഞ്ഞ് 14 ദിവസം ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണം എന്ന വ്യവസ്ഥ കൂടി നിലവിൽ വന്നു. 

മെയ് 20 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി. മെയ് 17ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാ നിരോധനം നിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിബന്ധന. നിലവിൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരും. 

ഈ സാ​ഹചര്യത്തിൽ വിലക്കില്ലാത്ത മറ്റ് രാജ്യങ്ങളിൽ എത്തി 14 ദിവസം തങ്ങിയതിന് ശേഷമാണ് ഇന്ത്യക്കാർ സൗദിയിൽ എത്തുന്നത്. 14 ദിവസം മറ്റൊരു രാജ്യത്തും 14 ദിവസം ഹോട്ടലിലും കഴിയുന്നതോടെ സൗദി യാത്ര ഇന്ത്യക്കാർക്ക് പണചിലവേറിയതാവും. സ്വദേശി പൗരന്മാർ, വാക്സിനേഷൻ പൂർത്തിയാക്കി. സ്വ​ദേശികൾക്കൊപ്പം എത്തുന്ന വീട്ടു ജോലിക്കാർ, വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർ,ഓദ്യോ​ഗിക നയതന്ത്ര ഉദ്യോ​ഗസ്ഥർ, ഡിപ്ലോമാറ്റിക് വിസ കൈവശമുള്ളവർ, സൗദിയിൽ താമസിക്കുന്ന അവരുടെ കുടുംബാം​ഗങ്ങൾ എന്നിവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ഇളവുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com