ഒറ്റ ഡോസ് കൊവിഷീൽഡ് മരണസാധ്യത 80 ശതമാനം കുറയ്ക്കുമെന്ന്​ പഠനം 

ഫൈസർ വാക്​സിന്റെ ഒരു​ ഡോസ്​ സ്വീകരിച്ചാലും മരണസാധ്യത കുറയ്ക്കാമെന്ന് പഠനത്തിൽ കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലണ്ടൻ: ​ കൊവിഷീൽഡ് വാക്​സിൻ ഒറ്റ ഡോസ് സ്വീകരിച്ചാൽ കോവിഡ്​ ബാധിച്ചുള്ള മരണസാധ്യത 80 ശതമാനം കുറയ്ക്കുമെന്ന്​ പഠനം. ഫൈസർ വാക്​സിന്റെ ഒരു​ ഡോസ്​ സ്വീകരിച്ചാലും മരണസാധ്യത കുറയ്ക്കാമെന്ന് പഠനത്തിൽ കണ്ടെത്തി. 2020 ഡിസംബറിനും 2021 ഏപ്രിലിനുമിടയിൽ കോവിഡ്​ ബാധിച്ച ആളുകളിൽ ഇംഗ്ലണ്ടിലെ പബ്ലിക്​ ഹെൽത്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. 

രോഗലക്ഷണങ്ങളോടുകൂടിയ കോവിഡ് കേസുകളും വൈറസ് ബാധ സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ച കേസുകളും വിലയിരുത്തിയാണ് പഠനം നടത്തിയത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോസ്​ വാക്​സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത്​ മരണസാധ്യത കുറക്കുമെന്നാണ് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

ഫൈസർ വാക്​സിന്റെ രണ്ട്​ ഡോസും സ്വീകരിച്ചാൽ മരണസാധ്യത 97 ശതമാനം വരെ കുറയ്ക്കാമെന്നും പഠനത്തിൽ വ്യക്തമാക്കി. ഇത് രണ്ടു ഡോസും എടുത്താൽ 80 മുകളിലുള്ളവർക്ക് ആശുപത്രിയിൽ പ്രവേശിക്കേണ്ടിവരുന്ന അവസ്ഥ 93% കുറയ്ക്കാമെന്നും മറ്റൊരു പഠനത്തിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com