ഇസ്രയേല്‍ ആക്രമണം; ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ കൊല്ലപ്പെട്ടു
ചിത്രം: റോയിട്ടേഴ്‌സ്‌
ചിത്രം: റോയിട്ടേഴ്‌സ്‌


ഗാസാ സിറ്റി: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഹമാസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുതിര്‍ന്ന കമാന്‍ഡറായ ബസീം ഇസ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് വെളിപ്പെടുത്തിയിരിക്കുന്നത്. 2014ന് ശേഷം ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പ്രമുഖ ഹമാസ് കമാന്‍ഡറാണ് ബസീം. 

ബസീമിനൊപ്പം തങ്ങളുടെ നിരവധി പോരാളികളും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ഗാസാ മുനമ്പിലെ ഹമാസിന്റെ സൈനിക കൗണ്‍സിലുകളെ നിയന്ത്രിച്ചിരുന്നതില്‍ പ്രധാനിയായിരുന്നു ഇസ. 

കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേല്‍ ഇന്ന് ഗാസ സിറ്റിയില്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടിരുന്നു. 

പതിനാറുപേരാണ് ഇസ്രയേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ആക്രമണങ്ങള്‍ ആരംഭിച്ചതുമുതല്‍ 53പേരാണ് ഗാസാ നഗരത്തില്‍ മരിച്ചതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ ആറുപേരുടെ മരണമാണ് സ്ഥരീകരിച്ചിരിക്കുനനത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com