ചിത്രം: എപി
ചിത്രം: എപി

'രണ്ട് സെക്കന്റില്‍ എല്ലാം കഴിഞ്ഞു';ആശുപത്രിയില്‍ അഭയം പ്രാപിച്ച് മാധ്യമപ്രവര്‍ത്തകര്‍,  ഒരു മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ്, പിന്നാലെ ആക്രമണം

ഗാസ സിറ്റിയിലെ ലോകമാധ്യമങ്ങളുടെ ഓഫീസുകള്‍ ബോംബിട്ട് തകര്‍ത്ത ഇസ്രയേല്‍ നടപടിയില്‍ ഞെട്ടി മാധ്യസ്ഥാപനങ്ങള്‍.


ഗാസ സിറ്റിയിലെ ലോകമാധ്യമങ്ങളുടെ ഓഫീസുകള്‍ ബോംബിട്ട് തകര്‍ത്ത ഇസ്രയേല്‍ നടപടിയില്‍ ഞെട്ടി മാധ്യസ്ഥാപനങ്ങള്‍. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, അല്‍ ജസീറ അടക്കമുള്ള 12 മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ അടങ്ങുന്ന കെട്ടിടമാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്. 

'ഇസ്രയേലിന്റെ നടപടി അവിശ്വനീയമാം വിധം ഞെട്ടിക്കുന്നതും ഭീകരുവമാണെന്ന് എ പി പ്രസിഡന്റ് േ്രഗ പ്രയിറ്റ് പറഞ്ഞു. സൈനിക നടപടിയെക്കുറിച്ച് ഇസ്രയേല്‍ സര്‍ക്കാരിന്റെ പ്രതികരണം ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി. 

തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് അല്‍ ജസീറ പറഞ്ഞു. 'അല്‍ ഷിഫ ആശുപത്രിയിലാണ് ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകരുള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.' ഇതിന് മുന്‍പ് അല്‍ ഷിഫയെ ഇസ്രയേല്‍ ലക്ഷ്യം വെച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയാണെന്ന വിശ്വാസത്തിലാണ് ഞങ്ങളിവിടെ അഭയം പ്രാപിച്ചിരിക്കുന്നത്. ഗാസയിലെ ഏക സുരക്ഷിത സ്ഥലം ഇതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' തങ്ങളുടെ കറസ്‌പോണ്ടന്റായ യുമാന്‍ അല്‍ സെയ്ദ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

'കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഞാന്‍ ഈ കെട്ടിടത്തിലുന്നാണ് ജോലി ചെയ്തത്. ഇപ്പോള്‍ രണ്ടേ രണ്ട് സെക്കന്റിനുള്ളില്‍ എല്ലാ ഇല്ലാതായി'-അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനായ സഫത് അല്‍ ഖലൂത് പറഞ്ഞു. 

കെട്ടിടത്തിലുള്ള ആളുകളെ ഒഴിപ്പിക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു ഇസ്രയേല്‍ സേനയുടെ ആക്രമണം. ഹമാസിനെ സഹായിക്കുന്നവര്‍ കെട്ടിടത്തിലുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രനണം. ബോംബ് സ്‌ഫോടനത്തില്‍ പന്ത്രണ്ട് നിലയുള്ള ബില്‍ഡിങ് പൂര്‍ണമായും തകര്‍ന്നുവീണു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com