കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറൂ, ദരിദ്ര രാജ്യങ്ങൾക്ക് ആ വാക്സിൻ നൽകണമെന്ന് ഡബ്ല്യുഎച്ച്ഒ

കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ജനീവ: കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള ലോക രാജ്യങ്ങളുടെ നീക്കത്തിൽ ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം. കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. 

അപകടസാധ്യത കുറഞ്ഞവർക്കുപോലും ‘വാക്‌സിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയ സമ്പന്നരാജ്യങ്ങളിൽ വാക്‌സിൻ ലഭിച്ചു. തങ്ങളുടെ കുട്ടികൾക്കും കൗമാരക്കാർക്കും വാക്‌സിൻ നൽകാൻ ചില രാജ്യങ്ങൾ ആഗ്രഹിക്കുന്നതായി അറിയുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാനും ഡോസുകൾ കോവാക്‌സ് പദ്ധതിയിലേക്ക് സംഭാവന ചെയ്യാനും അഭ്യർഥിക്കുകയാണ്.’ -ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് ആവശ്യപ്പെട്ടു.

നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതുപോലെ വാക്‌സിൻ അസമത്വം സംഭവിച്ചു. ദരിദ്ര, ഇടത്തരം രാജ്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കുപോലും നൽകാൻ വാക്‌സിനില്ല, അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ 104 കോടി ഡോസുകൾ 210-ഓളം രാജ്യങ്ങളിലായി ഇതുവരെ വിതരണം ചെയ്തതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 44 ശതമാനവും ലോകജനസംഖ്യയുടെ 16 ശതമാനംവരുന്ന സമ്പന്നരാജ്യങ്ങൾക്കാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com