കിന്റർ​ഗാർഡനുകളിലും സ്വകാര്യ സ്കൂളുകളിലും ഇസ്ലാമിക് വിദ്യാഭ്യാസവും അറബിയും നിർബന്ധം; ഉത്തരവിറക്കി ഖത്തർ

ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർ​ഗാർഡനുകളിലും അറബി ഭാഷ, ഇസ്ലാമിക് വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ വിഷയങ്ങൾ നിർബന്ധമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർ​ഗാർഡനുകളിലും അറബി ഭാഷ, ഇസ്ലാമിക് വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ വിഷയങ്ങൾ നിർബന്ധമാക്കി. 2021ലേക്കുള്ള അക്കാദമിക് പോളിസിയിലാണ് പുതിയ മാറ്റങ്ങൾ. 

ക്ലാസുകളുടെ ക്രമം അനുസരിച്ച് ഈ മൂന്ന് വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രീ സ്കൂൾ മുതൽ അറബി ഭാഷയും ഇസ്ലാമിക വിദ്യാഭ്യാസവും പഠിപ്പിച്ച് തുടങ്ങണം എന്നും സർക്കുലറിൽ പറയുന്നു. ഖത്തർ പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വകാര്യ സ്കൂൾ വിഭാ​ഗം പുറത്തിറക്കിയ സർക്കുലർ രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്കും കിന്റർ​ഗാർഡനുകൾക്കും ലഭിച്ചു.

2019-2020 വർഷത്തെ അക്കാദമിക് പോളിസിയിലാണ് ഭേദ​ഗതികൾ വരുത്തിയത്. കിന്റർ​ഗാർഡനുകളും സ്വകാര്യ മേഖലയിലെ സ്കൂളുകളുമായി 337 സ്ഥാപനങ്ങളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com