അത് കെട്ടിച്ചമച്ചത്, ഡയാനയെ തെറ്റിദ്ധരിപ്പിച്ചു; ബിബിസി അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് വില്യമും ഹാരിയും 

തെറ്റായ രേഖകൾ കെട്ടിച്ചമച്ചതാണ് ഇന്റർവ്യൂവിന് ഡയാനയെ പ്രേരിപ്പിച്ചതെന്ന് ബിബിസിയുടെ സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതികരണം
ബിബിസി അഭിമുഖം, ഡയാനയും ചാൾസും
ബിബിസി അഭിമുഖം, ഡയാനയും ചാൾസും


ലണ്ടൻ: ഡയാന രാജകുമാരിയുമായി 1995ൽ ബിബിസി നടത്തിയ അഭിമുഖം ചാൾസ് രാജകുമാരനുമായുള്ള അവരുടെ ബന്ധം തകർത്തെന്ന് ആരോപിച്ച് മക്കളായ വില്യമും ഹാരിയും. ‌തെറ്റായ രേഖകൾ കെട്ടിച്ചമച്ചതാണ് ഇന്റർവ്യൂവിന് ഡയാനയെ പ്രേരിപ്പിച്ചതെന്ന് ബിബിസിയുടെതന്നെ സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് വില്യം രാജകുമാരൻ. 

അഭിമുഖം വഴി കഴിഞ്ഞ കാൽനൂറ്റാണ്ടായി തികച്ചും തെറ്റായ നുണക്കഥകളാണ് പ്രചരിപ്പിച്ചിരുന്നെതെന്നും ഈ ഭ്രാന്ത് പിടിപ്പിക്കുന്ന പരിപാടി ഇനിയൊരിക്കലും സംപ്രേഷണം ചെയ്യരുതെന്നാണ് തന്റെ അഭിപ്രായമെന്നം അദ്ദേഹം പറഞ്ഞു. അവതാരകൻ മാർട്ടിൻ ബഷീറിന്റെ വഞ്ചനാപരമായ ഇടപെടലാണ് ഡയാനയെ  അഭിമുഖത്തിന് പ്രേരിപ്പിച്ചതെന്ന് അവർ ആരോപിച്ചു. ബിബിസി അടക്കം അതിനെ വിൽപനച്ചരക്കാക്കിയെന്ന് വില്യം കൂട്ടിച്ചേർത്തു. 

ഡയാനയുടെ അടുത്തയാളുകളെ ഉപയോഗിച്ച് അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ശ്രമിക്കുന്നതായി ഡയാനയെ ബഷീർ തെറ്റിദ്ധരിപ്പിച്ചു. തെറ്റായ ബാങ്ക് രേഖകൾ ഹാജരാക്കിയാണ് രാജകുമാരിയെ വിശ്വാസത്തിലെടുത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തന്റെ ബുദ്ധിമോശമാണ് അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും വളരെയധികം ഖേദിക്കുന്നതായും ബഷീർ പ്രതികരിച്ചു. അതേസമയം അഭിമുറത്തിൽ പങ്കെടുക്കാനുള്ള തീരുമാനം പൂർണ്ണമായും ഡയാനയുടേതു മാത്രമായിരുന്നെന്നും ബഷീർ പറഞ്ഞു. 

ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ പുറത്തുകൊണ്ടുവന്ന ഇന്റർവ്യൂ രാജകുമാരിയെ മാനസികമായി തളർത്തിയെന്ന്  വില്യം രാജകുമാരൻ പറഞ്ഞു. അഭിമുഖം നടന്ന് ഒരു വർഷത്തിനുശേഷമാണ് ഡയാന-വില്യം ദമ്പതികൾ വേർപിരിഞ്ഞത്. ഡയാന മുപ്പത്താറാം വയസ്സിൽ കാറപകടത്തിൽ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com