വരുന്നത് കഠിനമായ നാളുകള്‍; ഇന്ത്യയുടെ അനുഭവം മറ്റു രാജ്യങ്ങള്‍ക്കു മുന്നറിയിപ്പ്: ഐഎംഎഫ് 

വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ കഠിനമായ നാളുകളിലേക്കുള്ള സൂചനയാണെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്ത്യയിലെ കോവിഡ് രണ്ടാം തരംഗം മറ്റു രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്ന് ഐഎംഎഫ്. മഹാമാരിയില്‍ നിന്ന് രക്ഷപെട്ടെന്ന് കരുതുന്ന താഴ്ന്ന, ഇടത്തരം വരുമാന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ അനുഭവമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. ഇതിലും മോശമായതിലേക്കുള്ള സൂചനയാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍. ബ്രസീലിലെ കോവിഡ് തരംഗത്തിന് പിന്നാലെ ഇന്ത്യയിലുണ്ടായ രണ്ടാം തരംഗം വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ കഠിനമായ നാളുകളിലേക്കുള്ള സൂചനയാണെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവിലെ അവസ്ഥയില്‍ ഇന്ത്യയിലെ ജനസംഘ്യയുടെ 35ശതമാനത്തില്‍ താഴെ ആളുകളിലേക്ക് മാത്രമേ വാക്‌സിനേഷന്‍ എത്തുകയൊള്ളു. ജനസംഘ്യയുടെ കാല്‍ ഭാഗം ആളുകള്‍ക്ക് മാത്രമേ 2022 പകുതിയോടെ വാക്‌സിനേഷന്‍ നല്‍കാന്‍ ഇന്ത്യക്കാകൂ. ഇത് അറുപത് ശതമാനം എന്ന നിലയിലേക്ക് എത്തണമെങ്കില്‍ ഉടന്‍ നൂറ് കോടി മരുന്നിനുള്ള കോണ്‍ട്രാക്ടും വിതരണസംവിധാനവും ഏര്‍പ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

രാജ്യത്തെ മെഡിക്കല്‍ സംവിധാനം കോവിഡിന്റെ ആദ്യ തരംഗത്തെ ഭേദപ്പെട്ട നിലയില്‍ നേരിട്ടെങ്കിലും ഇക്കുറി ഓക്‌സിജന്‍ ലഭ്യതയും മറ്റു വൈദ്യ സഹായവും കിട്ടാത്തതു മൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ആഫ്രിക്ക അടക്കം മഹാമാരിയില്‍ നിന്ന് രക്ഷപ്പെട്ടെന്ന് കരുതിയിരിക്കുന്ന രാജ്യങ്ങള്‍ക്ക് വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ അവസ്ഥയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com