കോവിഡ് നിയന്ത്രണം ലംഘിച്ചു, ബ്രസീൽ പ്രസിഡന്റിന് പിഴ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2021 11:37 AM  |  

Last Updated: 23rd May 2021 11:37 AM  |   A+A-   |  

Jair_Bolsonaro

ജൈർ ബൊൽസൊനാരോ

 

ബ്രസീലിയ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്ത ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് പിഴ. മാറഞ്ഞോയിലെ ഗവർണറാണ് പ്രസിഡന്റിനെതിരെ നടപടിയെടുത്തത്. ആരോഗ്യ വകുപ്പ് അധികൃതർ ബൊൽസൊനാരോയ്‌ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

തന്റെ സംസ്ഥാനത്ത് നൂറിലധികം പേർ ഒത്തുചേരുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും മാസ്‌ക് ധരിക്കൽ നിർബന്ധമാണെന്നം മാറഞ്ഞോ ഗവർണർ ഫ്‌ളാവിയോ ഡിനോ പറഞ്ഞു. നിയമം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ബ്രസീൽ. തീവ്ര വലതുപക്ഷ നേതാവായ ബൊൽസൊനാരോ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി എതിർക്കുന്ന വ്യക്തിയാണ്. ബൊൽസൊനാരോ സേച്ഛാധിപതിയാണെന്നാണ് ഫ്‌ളാവിയോ ഡിനോയുടെ വിശേഷണം.