മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന; കുടുംബാസൂത്രണ നയം തിരുത്തി 

കുടുംബാസൂത്രണ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് ചൈന
ചിത്രം: എപി
ചിത്രം: എപി

ബീജിംഗ്: കുടുംബാസൂത്രണ നയത്തില്‍ ഇളവ് പ്രഖ്യാപിച്ച് ചൈന. പതിറ്റാണ്ടുകളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തി, ദമ്പതികള്‍ക്ക് പരമാവധി മൂന്ന് വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജനസംഖ്യയില്‍ പ്രായമായവര്‍ വര്‍ധിച്ചു വരുന്നതായുള്ള സെന്‍സെസ് രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി.

40 വര്‍ഷക്കാലം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. 2016ല്‍ ഇത് പിന്‍വലിച്ചു. പ്രായമായവര്‍ വര്‍ധിച്ചുവരുന്നു എന്ന ആശങ്ക പരിഗണിച്ചാണ് അന്ന് നടപടി സ്വീകരിച്ചത്. നയത്തില്‍ വീണ്ടും ഇളവ് വരുത്തി കുട്ടികളുടെ എണ്ണം മൂന്ന് വരെയാകാമെന്ന് ചൈനീസ് പൊളിറ്റ് ബ്യൂറോ യോഗത്തെ ഉദ്ധരിച്ച് സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ചൈന നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ 2020ല്‍ ജനനനിരക്കില്‍ റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 1.2 കുട്ടികള്‍ മാത്രമാണ് ജനിച്ചതെന്ന് ദേശീയ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ചൈനയുടെ ജനനനിരക്ക് 1.3 ആണ്. സ്ഥിരതയാര്‍ന്ന ജനസംഖ്യയെ നിലനിര്‍ത്താന്‍ ആവശ്യമായ നിലവാരത്തേക്കാള്‍ താഴെയാണ് ജനനനിരക്ക് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com