19-ാം നിലയില്‍ നിന്ന് കാല്‍വഴുതി താഴേക്ക്, 82കാരി അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷയായത് 'റാക്ക്' - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 03:01 PM  |  

Last Updated: 24th November 2021 03:01 PM  |   A+A-   |  

rescue operation

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ 82കാരിയെ രക്ഷിക്കുന്നു

 

ബീജിംഗ്: കെട്ടിടത്തിന്റെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ 82കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. തുണി അഴയില്‍ വിരിച്ചിടുന്നതിനിടെ കാല്‍വഴുതി ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ വിരിച്ചിടുന്ന റാക്കില്‍ കാല്‍ കുടുങ്ങിയതാണ് രക്ഷയായത്. അയല്‍വാസികളും അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് വയോധികയെ രക്ഷിച്ചത്.

ചൈനയിലെ യാങ്ഷൂവിലാണ് സംഭവം. 19-ാമത്തെ നിലയില്‍ വസ്ത്രങ്ങള്‍ വിരിച്ചിടുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. 18-ാമത്തെ നിലയില്‍ വസ്ത്രങ്ങള്‍ വിരിച്ചിടാന്‍ ഉപയോഗിക്കുന്ന റാക്കില്‍ കാല്‍ ഉടക്കിയതാണ് രക്ഷയായത്. വയോധിക തലകീഴായി നില്‍ക്കുന്നത്  ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയിലെ പ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ചത്.

അഗ്നിരക്ഷാസേനയിലെ ഒരു സംഘം 18-ാം നിലയില്‍ വയോധികയുടെ കാല്‍ പിടിച്ച് താഴേക്ക് പോകാതെ ഉറപ്പിച്ചു നിര്‍ത്തി. മറ്റൊരു സംഘം 82കാരിയുടെ ചുറ്റും കയറിട്ട് വലിച്ച് സുരക്ഷിതമായി താഴേ ഇറക്കുകയായിരുന്നു.