7 ലക്ഷം പേര്‍ കൂടി യൂറോപ്പില്‍ മരിച്ചേക്കും, കോവിഡില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 08:11 AM  |  

Last Updated: 24th November 2021 08:11 AM  |   A+A-   |  

covid_case

ഫോട്ടോ: ട്വിറ്റർ


കോപ്പൻഹേഗൻ: യൂറോപ്പിൽ അടുത്ത മാസങ്ങളിലായി ഏഴുലക്ഷത്തോളം പേർകൂടി കോവിഡിനെ തുടർന്ന് മരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോ​ഗ്യ സംഘടന. കോവിഡ് രോഗവ്യാപനം ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു പോയാൽ മരണ സംഖ്യ ഉയരും എന്ന ആശങ്കയാണ് ലോകാരോ​ഗ്യ സംഘടന പങ്കുവെച്ചത്.

ഇങ്ങനെ സംഭവിച്ചാൽ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. കോവിഡ് വ്യാപനം ശക്തമാകുന്നതോടെ പല യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന സമയമാണ് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പും വരുന്നത്. 

2022 മാർച്ചുവരെ 53 യൂറോപ്യൻ രാജ്യങ്ങളിൽ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തിൽ കനത്തതിരക്ക് അനുഭവപ്പെട്ടേക്കാം എന്നാണ് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. 2100 ആയിരുന്നു സെപ്റ്റംബറിൽ പ്രതിദിന കോവിഡ് മരണം. കഴിഞ്ഞയാഴ്ചയോടെ 4200-ലേക്ക്‌ ഇത് ഉയർന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി