പാകിസ്ഥാനില്‍ ഭൂചലനം; 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th October 2021 08:37 AM  |  

Last Updated: 07th October 2021 08:37 AM  |   A+A-   |  

earthquake IN ASSAM

പ്രതീകാത്മക ചിത്രം

 

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. ഒരു വനിതയും മരിച്ചിട്ടുണ്ട്. 

തെക്കന്‍ പാകിസ്ഥാനിലാണ് തീവ്രത 5.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മരണ സംഖ്യ ഇനിയും കൂടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 


ക്വറ്റ മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടത്തിന്റ മേല്‍ക്കൂരയടക്കം തകര്‍ന്നു വീണാണ് പലരും മരിച്ചത്.

ദുരന്തം ഏറ്റവും അധികം ബാധിച്ചത് ഹര്‍നായ് പ്രദേശത്താണ്. മതിയായ വൈദ്യുതിയില്ലാത്തതും മറ്റും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.