അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക് സാഹിത്യ നൊബേല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th October 2021 04:47 PM  |  

Last Updated: 07th October 2021 04:47 PM  |   A+A-   |  

nobel prize

അബ്ദുള്‍ റസാഖ്, image credit: the nobel prize

 

സ്‌റ്റോക്‌ഹോം: 2021ലെ സാഹിത്യ നൊബേല്‍ അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക്‌. ടാന്‍സാനിയന്‍ എഴുത്തുകാരനായ ഇദ്ദേഹം സാന്‍സിബര്‍ വംശജനാണ്. ഏറെക്കാലമായി ഇംഗ്ലണ്ടിലാണ് സ്ഥിരതാമസം. പത്തുനോവലുകളും നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്.

പാരഡൈസാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന നോവല്‍. 1994ല്‍ പുറത്തുവന്ന ഈ നോവല്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സാഹിത്യത്തിന് നല്‍കിയ സംഭാവനകളാണ് അബ്ദുള്‍ റസാഖിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഗള്‍ഫ് മേഖലയിലെ അഭയാര്‍ഥികളുടെ ജീവിതമാണ് അദ്ദേഹം എഴുത്തില്‍ വരച്ചുകാണിച്ചത്. 


പാരഡൈസിന് പുറമേ ബൈ ദി സീ, ഡെസേര്‍ഷന്‍ തുടങ്ങിയ നോവലുകളും ശ്രദ്ധിക്കപ്പെട്ടു. പാരഡൈസ് ബുക്കര്‍ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചു