അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി അധികാരവര്‍ഗത്തോട് പോരാടി; രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാനത്തിനുളള നൊബേല്‍ 

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക്
മരിയ റേസ്സ, ദിമിത്രി മുറാതോവ് : IMAGE CREDIT THE NOBEL PRIZE
മരിയ റേസ്സ, ദിമിത്രി മുറാതോവ് : IMAGE CREDIT THE NOBEL PRIZE

ഒസ്ലോ: 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക് . മരിയ റേസ്സ, ദിമിത്രി മുറാതോവ് എന്നി മാധ്യമപ്രവര്‍ത്തകരെ തേടിയാണ് നൊബേല്‍ പുരസ്‌കാരം എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

റഷ്യന്‍ സ്വദേശിയായ ദിമിത്രി മുറാതോവ് അഭിപ്രായ സ്വാതന്ത്ര്യത്തിനായി പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് നടത്തിയത്. 1993ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നോവാജാ ഗസറ്റയുടെ സ്ഥാപകരില്‍ ഒരാളാണ് ദിമിത്രി. 

ഫിലിപ്പീന്‍സ് സ്വദേശിനിയായ മരിയ അധികാര ദുര്‍വിനിയോഗത്തിനെതിരെയാണ് പോരാടിയത്. അഭിപ്രായ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി അധികാരവര്‍ഗത്തോടാണ് ഇവര്‍ കലഹിച്ചത്. കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചവരെ തുറന്നുകാട്ടിയതാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതിന് 2012ല്‍ സ്ഥാപിച്ച റാപ്‌ളര്‍ എന്ന ഡിജിറ്റല്‍ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് മരിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com