ഐഎസ് ഭീഷണിയല്ല, തലവേദന മാത്രം; താലിബാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th October 2021 03:08 PM  |  

Last Updated: 08th October 2021 03:15 PM  |   A+A-   |  

Zabihullah_Mujahid

അഫ്ഗാന്‍ മന്ത്രി സബീഹുല്ല മുജാഹിദ്

 

കാബൂള്‍: തീവ്രാദസംഘടനയായ ഐഎസ് തലവേദനനായണെന്നും എന്നാല്‍ ഭീഷണിയല്ലെന്നും താലിബാന്‍ സര്‍ക്കാര്‍. ഐഎസിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും സാംസ്‌കാരിക ഉപമന്ത്രി സബീഹുല്ല മുജാഹിദ് പറഞ്ഞു. 

ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്തിന് ഭീഷണിയല്ല. എന്നാല്‍ ചില തലവേദനകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെതിരെ സത്വരനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും അഫ്ഗാനിലെ ജനങ്ങള്‍ ഐഎസിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ് രാജ്യത്തിന് വലിയ ഭീഷണിയാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനെ ചെറുത്തില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കാബൂളിലെ പഗ്മാന്‍ ജില്ലയില്‍ നിന്ന് അടുത്തിടെ ഐഎസ് ബന്ധമുള്ള നാല് അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു, മറ്റ് രണ്ട് ഭീകരരെ കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ നിന്നും പിടികൂടിയിരുന്നു. അഫ്ഗാനിലെ ഐഎസിന്റെ സാന്നിധ്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹവും ആശങ്ക പ്രകടിപ്പിച്ചിരുന്നു