പാകിസ്ഥാന്റെ ആണവ പദ്ധതികളുടെ പിതാവ്  ഡോ. അബ്ദുൽ ഖദീർ ഖാൻ അന്തരിച്ചു

പാകിസ്ഥാന്റെ ആണവ പദ്ധതികളുടെ പിതാവ്  ഡോ. അബ്ദുൽ ഖദീർ ഖാൻ അന്തരിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്ലാമബാദ്: പാകിസ്ഥാൻ ആണവ ശാസ്ത്രജ്ഞൻ ഡോ. അബ്ദുൽ ഖദീർ ഖാൻ (85) അന്തരിച്ചു. പാകിസ്ഥാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1936ൽ ഇന്ത്യയിലെ ഭോപ്പാലിലാണ്  ഡോ. അബ്ദുൽ ഖദീർ ഖാൻ ജനിച്ചത്. 

ഏറെ നാളായി അസുഖബാധിതനായി കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെയാണ് വഷളായത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ആണവ രഹസ്യങ്ങൾ ചോർത്തി വിറ്റതിന്‌ 2004 ലിൽ വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട്‌ കുറ്റം ഏറ്റുപറയുകയും അന്നത്തെ പ്രസിഡന്റ് മുഷ്‌റഫ് മാപ്പ് നൽകുകയും ചെയ്തു. കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയിൽ അദ്ദേഹത്തെ തടങ്കലിൽ നിന്ന് വിട്ടയച്ചു. മറ്റ് രാജ്യങ്ങൾക്ക് ആണവായുധ സാങ്കേതിക വിദ്യ കൈമാറിയതിൽ ഖാദിർ ഖാനുള്ള പങ്ക് തെളിയിക്കുന്ന രേഖകൾ അമേരിക്ക പാകിസ്ഥാന് കൈമാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com