അസ്ട്രസെനക ബ്ലൂ പ്രിന്റുകൊണ്ട് സ്പുട്‌നിക് നിര്‍മ്മിച്ചു; റിപ്പോര്‍ട്ട് തള്ളി നിര്‍മ്മാതാക്കള്‍

അസ്ട്രസെനകയുടെ കോവിഡ് വാക്സിന്‍ ബ്ലൂ പ്രിന്റ് നിര്‍മിച്ചാണ് റഷ്യ കോവിഡ് വാക്സീനായ സ്പുട്നിക് ഫൈവ് നിര്‍മിച്ചതെന്ന റിപ്പോര്‍ട്ടിന് മറുപടിയുമായി കമ്പനി
സ്പുട്‌നിക് വാക്‌സിന്‍
സ്പുട്‌നിക് വാക്‌സിന്‍

മോസ്‌കോ:അസ്ട്രസെനകയുടെ കോവിഡ് വാക്സിന്‍ ബ്ലൂ പ്രിന്റ് നിര്‍മിച്ചാണ് റഷ്യ കോവിഡ് വാക്സീനായ സ്പുട്നിക് ഫൈവ് നിര്‍മിച്ചതെന്ന റിപ്പോര്‍ട്ടിന് മറുപടിയുമായി കമ്പനി. ബ്രിട്ടീഷ് മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതവും വ്യാജ വാര്‍ത്തയുമാണെന്ന് സ്പുട്നിക് നിര്‍മാതാക്കള്‍ വിശദീകരിച്ചു. ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകളെ എതിര്‍ക്കുന്നവരാണ് വാര്‍ത്തക്ക് പിന്നിലെന്നും സ്പുട്നികും അസ്ട്രസെനകയും വ്യത്യസ്ത പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്നവയായതിനാല്‍ ആരോപണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കമ്പനി വിശദീകരിച്ചു.

ഹ്യൂമന്‍ അഡിനോ വൈറല്‍ അടിസ്ഥാനമാക്കിയാണ് സ്പുട്നിക് വാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി ഇതിന്റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടത്. ഇതേ രീതിയാണ് തങ്ങളും അവംലബിച്ചിരിക്കുന്നതെന്ന് സ്പുട്നിക് നിര്‍മാതാക്കളായ ഗമാലയ സെന്റര്‍ വ്യക്തമാക്കി. ചിമ്പാന്‍സിയുടെ അഡിനോ വൈറല്‍ അടിസ്ഥാനമാക്കിയാണ് അസ്ട്രസെനക വാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റു വാക്സിനുകളേക്കാള്‍ ഫലപ്രദമാണ് സ്പുട്നിക് എന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

മറ്റു വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാര്‍ശ്വഫലങ്ങളും കുറവാണ്. സ്പുട്നിക്കും അസ്ട്രസെനകയും സംയുക്തമായി ക്ലിനിക്കല്‍ ട്രയല്‍ നടത്തി. തുടര്‍ന്ന് സുരക്ഷ, ഫലപ്രാപ്തി എന്നിവയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. കോവിഡ് മിശ്രിത പരീക്ഷണങ്ങളും ഇരു കമ്പനിയും ആരംഭിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പകരം എതിരാളികളില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്ന് മികച്ച വാക്സിനുകളിലൊന്നായ അസ്ട്രസെനകയെ ബ്രിട്ടന്‍ സര്‍ക്കാരും മാധ്യമങ്ങളും സംരക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com