പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും വേണ്ട; സൗദിയില്‍ ഇളവുകൾ 

നിയന്ത്രണങ്ങളിൽ ഞായറാഴ്ച മുതലാണ് ഇളവ് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റിയാദ്: സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്.  മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളിലാണ് ഞായറാഴ്ച മുതല്‍ ഇളവുണ്ടാകുക. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. 

മക്ക, മദീനയിൽ മാസ്ക് നിർബന്ധം

അതേസമയം അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്.

പ്രവേശനം രണ്ടുഡോസ് വാക്സിൻ എടുത്തവര്‍ക്ക് മാത്രം

കല്യാണ മണ്ഡപങ്ങളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥയും ഒഴിവാക്കി.  പക്ഷെ എല്ലാ സ്ഥലങ്ങളിലും പ്രവേശനം രണ്ടുഡോസ് വാക്സിൻ എടുത്തവര്‍ക്ക് മാത്രമായിരിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവാണ് ഉണ്ടായിരുന്നത്. ഇതാണ് ഇളവുകൾ നൽകാൻ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com