ഡേവിഡ് അമെസ്സ് , ട്വിറ്റര്‍ ചിത്രം
ഡേവിഡ് അമെസ്സ് , ട്വിറ്റര്‍ ചിത്രം

പാര്‍ലമെന്റ് അംഗം ഡേവിഡ് അമെസിന്റെ മരണം; ഭീകരാക്രമണം എന്ന് ബ്രിട്ടന്‍

ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ക​ളാ​ണെന്ന് മെ​ട്രോ​പൊ​ളി​റ്റ​ൻ പൊലീസ് പറഞ്ഞു


ല​ണ്ട​ൻ: ബ്രീ​ട്ടീ​ഷ് പാ​ർ​ല​മെ​ൻറ് അം​ഗം സ​ർ ഡേ​വി​ഡ് അ​മെ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് ബ്രിട്ടൻ. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ക​ളാ​ണെന്ന് മെ​ട്രോ​പൊ​ളി​റ്റ​ൻ പൊലീസ് പറഞ്ഞു. സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്. 

യു​വാ​വ് ഒ​റ്റ​യ്ക്കാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂചന. സം​ഭ​വ ​സ്ഥ​ല​ത്തു​നി​ന്ന് ഒ​രു ക​ത്തി​യും ക​ണ്ടെ​ത്തി​യ​താ​യി എ​സെ​ക്സ് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ കൊലപാതകത്തിന് പ്രേരണയായ മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. 

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു

വെള്ളിയാഴ്ച കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ത​ൻറെ മ​ണ്ഡ​ല​ത്തി​ലെ പൊ​തു​യോ​ഗ​ത്തി​നി​ടെ​യാ​ണ് അ​മെ​സി​നു കു​ത്തേ​റ്റ​ത്. ലീ -​ഓ​ൺ-​സീ​യി​ലെ ബെ​ൽ​ഫെ​യേ​ഴ്സ് മെ​ത്ത​ഡി​സ്റ്റ് പള്ളി​യി​ലാണ് പൊ​തു​യോ​ഗം ചേ​ർ​ന്ന​ത്. ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യം​ഗ​മാ​യ സ​ർ ഡേ​വി​ഡ് അ​മെ​സ് 1983 മു​ത​ൽ പാ​ർ​ല​മെ​ൻറം​ഗ​മാ​ണ്. 

ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ ക​ത്തോ​ലി​ക്ക​നാ​യ സ​ർ ഡേ​വി​സ് അ​മെ​സ് മു​ൻ​പ​ന്തി​യി​ലുണ്ടായിരുന്നു.  1997 മു​ത​ൽ സൗ​ത്ത് എ​ൻ​ഡ് വെ​സ്റ്റ് മ​ണ്ഡല​ത്തെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.​ 2016 ജൂ​ണി​ൽ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ വ​നി​താ പാ​ർ​ല​മെ​ൻറ് അം​ഗം ജോ ​കോ​ക്സ് ഇം​ഗ്ല​ണ്ടി​ൽ​വ​ച്ച് കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com