ഭൂപടത്തിന് പകരം സ്ക്രീനില്‍ തെളിഞ്ഞത് 'നീലച്ചിത്രം'; കാലാവസ്ഥ വാര്‍ത്ത കണ്ട് പ്രേക്ഷകര്‍ ഞെട്ടി ; അബദ്ധം പിണഞ്ഞ് ചാനല്‍

കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൈക്കേല്‍ ബോസ് ആയിരുന്നു വാര്‍ത്ത അവതരിപ്പിച്ചിരുന്നത്
ട്വിറ്റർ ചിത്രം
ട്വിറ്റർ ചിത്രം

വാഷിങ്ടണ്‍ : കഴിഞ്ഞദിവസം ചാനലില്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് കണ്ട പ്രേക്ഷകര്‍ ഞെട്ടി. കാലാവസ്ഥ വാര്‍ത്തയ്ക്കിടെ, അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞത് നീലച്ചിത്രം. പിന്നിലെ സ്‌ക്രീനില്‍ തെളിയുന്ന ദൃശ്യങ്ങള്‍ എന്തെന്ന് അറിയാതെ അവതാരക കാലാവസ്ഥ വിവരണം തുടര്‍ന്നു കൊണ്ടിരുന്നു. വാര്‍ത്ത കണ്ട കുടുംബങ്ങള്‍ അമ്പരപ്പിലായി.

വാഷിങ്ടണിലെ പ്രാദേശിക വാര്‍ത്താചാനലായ 'ക്രെം' (KREM) ആണ് അബദ്ധത്തില്‍ അശ്ലീല വീഡിയോ സംപ്രേഷണം ചെയ്തത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. 13 സെക്കന്‍ഡ് നേരം പോണ്‍ വീഡിയോ ടെലികാസ്റ്റ് ചെയ്തു. കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൈക്കേല്‍ ബോസ് ആയിരുന്നു വാര്‍ത്ത അവതരിപ്പിച്ചിരുന്നത്. 

കാലാവസ്ഥാ പ്രവചനം ഉള്‍പ്പെടെയുള്ളവ അവതരിപ്പിക്കുന്നതിനിടെയാണ് അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ ഭൂപടദൃശ്യത്തിനു പകരം അശ്ലീല ദൃശ്യങ്ങള്‍ തെളിഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ മാറിയത് ചാനല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. 13 സെക്കന്‍ഡുകള്‍ക്ക് ശേഷം അബദ്ധം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വാര്‍ത്താ അവതരണം ചാനല്‍ നിര്‍ത്തി. 

പിന്നാലെ വാര്‍ത്തക്കിടെ അശ്ലീലദൃശ്യം സംപ്രേഷണം ചെയ്യപ്പെട്ടതില്‍ ചാനല്‍ അധികൃതര്‍ ക്ഷമാപണം നടത്തി. വൈകീട്ട് ആറുമണി വാര്‍ത്തയിലും ചാനല്‍ അധികൃതര്‍ സംഭവിച്ച് പിഴവില്‍ മാപ്പു ചോദിക്കുകയും, മേലില്‍ ഇത്തരം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. 

ഇതിനിടെ, വാര്‍ത്തക്കിടെ, നീലച്ചിത്ര ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനെതിരെ നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കി. പ്രേക്ഷകര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതായി പരാതി ലഭിച്ചതായും, സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com