താഴ്ന്ന് പറന്ന ഡ്രോൺ ഞൊടിയിടയിൽ വായിലാക്കി മുതല, കടിച്ചുപൊട്ടിച്ചു, വായിൽ നിന്ന് പുകപടലം- വീഡിയോ 

ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവച്ചത്
ഡ്രോണ്‍ വായിലാക്കി കടിച്ചുപൊട്ടിച്ച മുതല
ഡ്രോണ്‍ വായിലാക്കി കടിച്ചുപൊട്ടിച്ച മുതല

വെള്ളത്തിൽ മുതലയെ കണ്ടപ്പോൾ സിംഹം പോലും പേടിച്ച് മാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തിൽ മുതലയെ ഒരു പേടിസ്വപ്നമായാണ് മൃ​ഗങ്ങൾ കാണുന്നത്.ഇരയെ ഞൊടിയിടയിൽ വായിലാക്കാനുള്ള മുതലയുടെ മിടുക്കാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.  മുന്നിലെത്തുന്ന ഇരയെ വായിലാക്കുന്നതു പോലെ  താഴ്ന്ന് പറന്ന ഡ്രോൺ വായിലാക്കിയ മുതലയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ട്വിറ്ററിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് വിഡിയോ.കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രോൺ കമ്പനി മാനേജരായ ക്രിസ് ആൻഡേഴ്സൺ പങ്കുവച്ച വിഡിയോയാണ് സുന്ദർ പിച്ചെ റീട്വീറ്റ് ചെയ്തത്. ചീങ്കണ്ണിയുടെ തലയ്ക്കു മുകളിലായി താഴ്ന്നു പറന്ന ഡ്രോൺ അത് വായിലാക്കുകയായിരുന്നു. ചീങ്കണ്ണിയുടെ വായിലായതിന് പിന്നാലെ അത് വായിലിട്ട് കടിച്ചുപൊട്ടിക്കുകയും  വായിൽ നിന്ന് പുകപടലം ഉയരുന്നതും വിഡിയോയിൽ കാണാം.

ചീങ്കണ്ണിയുടെ ക്ലോസപ് ഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അത് വായിലാക്കിയതെന്ന് ഡ്രോൺ നിയന്ത്രിച്ചയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സെൻസറുകൾ ഉള്ളതു കൊണ്ട് ഡ്രോണിന് അപകടം പറ്റില്ലെന്ന ധൈര്യത്തിലാണ് അത്രയും താഴ്ത്തി പറപ്പിക്കാൻ ശ്രമിച്ചതെന്നും ഇയാൾ വ്യക്തമാക്കി. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും മൃഗങ്ങളെ ശല്യപ്പെടുത്തുന്നത് ശരിയല്ല എന്ന തരത്തിൽ നിരവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com