ആന്റിബോഡി ഉണ്ട് ഭയപ്പെടേണ്ട എന്ന് പൂര്‍ണമായി വിശ്വസിക്കാന്‍ വരട്ടെ!; ചിലപ്പോള്‍ വില്ലന്മാരുമാകും, റിപ്പോര്‍ട്ട് 

ഇത്തരം ആന്റിബോഡികളെ ഓട്ടോ ആന്റിബോഡികള്‍ എന്നാണ് വിളിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: കോവിഡ് രോഗികളില്‍ അഞ്ചില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാകുകയോ മരിക്കുകയോ ചെയ്യുന്നതിന് കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കെതിരെ ആന്റിബോഡികള്‍ തന്നെ തിരിയുന്നത് മൂലമെന്ന് പഠനറിപ്പോര്‍ട്ട്. ഇത്തരം ആന്റിബോഡികളെ ഓട്ടോ ആന്റിബോഡികള്‍ എന്നാണ് വിളിക്കുന്നത്. ആരോഗ്യമുള്ള, കോവിഡ് ബാധിക്കാത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ ഇത് ചെറിയ തോതില്‍ കാണും. പ്രായം കൂടുതോറും ഇതിന്റെ സാന്നിധ്യം വര്‍ധിക്കും. ഇതാണ് പ്രായമേറിയവരുടെ ഇടയില്‍ കോവിഡ് ഗുരുതരമാകാന്‍ കാരണമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സയന്‍സ് ഇമ്യൂണോളജി എന്ന ജേര്‍ണലിലാണ് പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. കോവിഡ് ഗുരുതരമായ രോഗികളില്‍ പത്തുശതമാനം പേരില്‍ ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ആക്രമിക്കുന്ന സ്ഥിതിവിശേഷത്തിനും കാരണമിതാണ്.

38 രാജ്യങ്ങളിലായി കോവിഡ് ഗുരുതരമായ 3595 രോഗികളിലാണ് പഠനം നടത്തിയത്.  ന്യൂയോര്‍ക്കിലെ റോക്ക്‌ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷണവിഭാഗമാണ് പഠനം നടത്തിയത്. ഇത്തരം രോഗികള്‍ക്ക് അസുഖം ബാധിച്ചാല്‍ തന്നെ അവരെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു എന്നതാണ് ഇതിന്റെ അര്‍ത്ഥം.

പഠനവിധേയമാക്കിയവരില്‍ 13.6 ശതമാനം രോഗികളില്‍ ഓട്ടോ ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 21 ശതമാനം പേര്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 13.6 ശതമാനം രോഗികളില്‍ 18 ശതമാനം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com