ഐഡ ചുഴലിക്കാറ്റ്: പ്രളയക്കെടുതിയില്‍ അമേരിക്ക, 41 മരണം 

കാ​റ്റ​ഗ​റി നാ​ലി​ൽ പെ​ട്ട ഐ​ഡ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​ക​യാ​യി​രു​ന്നു
ഫോട്ടോ:ട്വിറ്റര്‍
ഫോട്ടോ:ട്വിറ്റര്‍


ന്യൂയോർക്ക്: അമേരിക്കയിൽ ഐ​ഡ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് 41 മരണം. ന്യൂ​യോ​ർ​ക്കി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലുമാണ് ഐഡ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്. 

എ​ട്ട് പേ​ർ ന്യൂ​യോ​ർ​ക്കി​ൽ മ​രി​ച്ചു. ഇതിൽ ര​ണ്ട് വ​യ​സു​ള്ള ഒ​രു കു​ട്ടിയും ഉ​ൾ​പ്പ​ടുന്നു.  ന്യൂ​ജേ​ഴ്‌​സി​യി​ൽ എ​ട്ട് പേ​ർക്കും പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ സ​ബ​ർ​ബ​ൻ മോ​ണ്ട്‌​ഗോ​മ​റി കൗ​ണ്ടി​യി​ൽ മൂ​ന്ന് പേ​ർക്കും ജീവൻ നഷ്ടമായി. ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​മാ​ന-​ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റദ്ദാക്കി. 

സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​കു​ന്ന​തു​വ​രെ ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ക​ഴി​യണമെന്ന് ന്യൂ​യോ​ർ​ക് സി​റ്റി മേ​യ​ർ പ​റ​ഞ്ഞു. തെക്കന്‍ അമേരിക്കയില്‍ കനത്ത നാശനഷ്ടമാണ് ഐഡ സൃഷ്ടിച്ചത്. പിന്നാലെ കാ​റ്റ​ഗ​റി നാ​ലി​ൽ പെ​ട്ട ഐ​ഡ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​ക​യാ​യി​രു​ന്നു. മി​സി​സി​പ്പി, ലൂ​സി​യാ​ന, അ​ല​ബാ​മ, ഫ്ലോ​റി​ഡ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ചു​ഴ​ലി​ക്കാ​റ്റ് നാ​ശം​വി​ത​ച്ചു. യു​എ​സി​ൽ 10 ല​ക്ഷ​ത്തി​ലേ​റെ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ബന്ധം വിച്ഛേദിക്കപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com