പഞ്ച്ശീറും കീഴടക്കി; അഫ്ഗാന്‍ മുഴുവന്‍ ഇപ്പോള്‍ അധീനതയില്‍; അവകാശവാദവുമായി താലിബാന്‍

പഞ്ച്ശീറും കീഴടക്കി; അഫ്ഗാന്‍ മുഴുവന്‍ ഇപ്പോള്‍ അധീനതയില്‍; അവകാശവാദവുമായി താലിബാന്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ ഇപ്പോള്‍ തങ്ങളുടെ അധീനതയിലായെന്ന് അവകാശപ്പെട്ട് താലിബാന്‍. പിടികൊടുക്കാതെ ചെറുത്തു നിന്ന പഞ്ച്ശീര്‍ പ്രദേശവും കീഴടക്കിയതായി താലിബാന്‍ നേതാക്കളില്‍ ഒരാള്‍ വെളിപ്പെടുത്തി. എന്നാല്‍ അഫ്ഗാന്‍ മുഴുവന്‍ താലിബാന്‍ നിയന്ത്രണത്തിലായെന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അല്ലാഹുവിന്റെ കാരുണ്യത്താല്‍ അഫ്ഗാനിസ്ഥാന്റെ മുഴുവന്‍ നിയന്ത്രണവും തങ്ങള്‍ സ്വന്തമാക്കിയെന്ന് താലിബാന്‍ കമാന്‍ഡര്‍മാരില്‍ ഒരാള്‍ വെളിപ്പെടുത്തി. പഞ്ച്ശീറില്‍ എതിര്‍ത്തു നിന്നവരെയെല്ലാം കീഴടക്കിയെന്നും ഇയാള്‍ അവകാശപ്പെട്ടു. 

താലിബാന്‍ 1996ല്‍ അഫ്ഗാന്‍ പിടിക്കുമ്പോള്‍ മുഴുവന്‍ പ്രദേശങ്ങളും തങ്ങളുടെ സ്വാധീനത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ പക്ഷേ പഞ്ച്ശീറും അധീനതയിലായതോടെ അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണവും അവരിലേക്ക് എത്തുകയാണ്. 

പഞ്ച്ശീറില്‍ പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ രാജ്യം വിട്ടതായി നേരത്തെ സൂചനകളുണ്ടായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ താലിബാന്‍ വക്താവിന്റെ വെളിപ്പെടുത്തലും പുറത്തു വന്നിരിക്കുന്നത്. 

അമറുള്ള സലേ താജികിസ്ഥാനിലേക്ക് കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വിമാനങ്ങളിലായി സലേയും ചില നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍മാരും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com