വാക്‌സിന്‍ എടുത്താല്‍ നൂറു ഡോളര്‍ സമ്മാനം; ഒഴുകിയെത്തി ആളുകള്‍, പദ്ധതി സമയം നീട്ടി അധികൃതര്‍

അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നൂറ് യുഎസ് ഡോളര്‍ സമ്മാനം നല്‍കുന്ന പരിപാടി സെപ്റ്റംബര്‍ 19വരെ നീട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മേരിക്കയിലെ വിസ്‌കോണ്‍സിനില്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നൂറ് യുഎസ് ഡോളര്‍ (7,000 രൂപ) സമ്മാനം നല്‍കുന്ന പരിപാടി സെപ്റ്റംബര്‍ 19വരെ നീട്ടി. പരിപാടി നീട്ടുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ ടോണി എവേഴ്‌സ് പറഞ്ഞു. 

ഓഗസ്റ്റ് 20നും സെപ്റ്റംബര്‍ 1നും ഇടയില്‍ 65,000ന് പുറത്ത് ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം ശക്തമായ സമയത്താണ് എവേഴ്‌സ് ഈ പരിപാടിക്ക് തുടക്കമിട്ടത്. 

ഓഗസ്റ്റ് 22ന് പരിപാടി പ്രഖ്യാപിക്കുന്നതിന് മുന്‍പ് വിസ്‌കോണ്‍സിനില്‍ ഏഴ് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം 8,360 ആയിരുന്നു. എന്നാല്‍ ബുധനാഴ്ച മാത്രം 9,712 ആയി ഉയര്‍ന്നു. 30ലക്ഷം ആളുകളാണ് വിസ്‌കോണ്‍സിനില്‍ ഇതുവരെ വാക്‌സിനെടുത്തത്. ജനസംഖ്യയുടെ 52 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com