കോവിഡ് പടര്‍ത്തിയതിന് അഞ്ചു വര്‍ഷം ശിക്ഷ; ക്വാറന്റൈന്‍ ലംഘിച്ചയാളെ ജയിലില്‍ അടച്ച് വിയറ്റ്‌നാം

കോവിഡ് പടര്‍ത്തിയതിന് അഞ്ചു വര്‍ഷം ശിക്ഷ; ക്വാറന്റൈന്‍ ലംഘിച്ചയാളെ ജയിലില്‍ അടച്ച് വിയറ്റ്‌നാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോവിഡ് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് വിയറ്റ്‌നാമില്‍ യുവാവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ. ഇരുപത്തിയെട്ടുകാരനായ ലെ വാന്‍ ട്രിക്കാണ് തടവുശിക്ഷയെന്ന് വിയറ്റ്‌നാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനം കൂടിയതോടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

കോവിഡ് സ്ഥിരീകരിച്ചാല്‍ ഇരുപത്തിയൊന്നു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ചട്ടം. ഇതു ലംഘിച്ച് ട്രി ഹോ ചിമിന്‍ സിറ്റിയില്‍നിന്ന് കാ മൗവിലേക്കു യാത്ര ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജനകീയ കോടതിയില്‍ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. സമൂഹത്തിന് അപകടമുണ്ടാക്കുന്ന വിധത്തില്‍ പകര്‍ച്ച വ്യാധി പരത്തിയെന്നാണ് ട്രിക്കെതിരായ കുറ്റം.

കോവിഡ് ചട്ടം ലംഘിച്ചതിന് മറ്റു രണ്ടു പേരെക്കൂടി രാജ്യത്ത് തടവുശിക്ഷയ്ക്കു വിധിച്ചു. ഒരാള്‍ക്ക് പതിനെട്ടു മാസവും മറ്റൊരാള്‍ക്ക് രണ്ടു വര്‍ഷവുമാണ് തടവ്. 

കഴിഞ്ഞ വര്‍ഷം ആദ്യ തരംഗം ഉണ്ടായപ്പോള്‍ പിടിച്ചുനിന്ന വിയറ്റ്‌നാമില്‍ ഇപ്പോള്‍ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ തരംഗ സമയത്ത് വിജയകരമായി കോവിഡിനെ പിടിച്ചുനിര്‍ത്തിയ വളരെ കുറച്ചു രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്‌നാം. വിപുലമായ പരിശോധനകളും കര്‍ശനമായ സമ്പര്‍ക്ക പട്ടികയും കടുത്ത ക്വാറന്റൈനും ഏര്‍പ്പെടുത്തിയാണ് ഇതു നേടിയതെന്ന് വിയറ്റ്‌നാം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com