രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി ക്യൂബ; ലോകത്തില്‍ ആദ്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2021 07:13 AM  |  

Last Updated: 08th September 2021 07:13 AM  |   A+A-   |  

vaccine

പ്രതീകാത്മക ചിത്രം

 

ഹവാന: 2 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു കോവിഡ് വാക്സിനേഷൻ തുടങ്ങി ക്യൂബ. ലോകത്താദ്യമായാണ് 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്.  തദ്ദേശിയമായി വികസിപ്പിച്ച വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല.

സ്കൂളുകൾ തുറക്കുന്നതിന് മുൻപായി 2 മുതൽ 11 വരെ പ്രായമുള്ളവരിലാണ് ചൊവ്വാഴ്ച കുത്തിവയ്പ് തുടങ്ങിയത്. 2020 മാർച്ച് മുതൽ അധികനാളും അടഞ്ഞുകിടക്കുകയായിരുന്നു ക്യൂബയിലെ സ്കൂളുകൾ. ചൊവ്വാഴ്ച സ്കൂൾ തുറന്നെങ്കിലും ടിവിയിലൂടെയായിരുന്നു ക്ലാസുകൾ. 

ഇതുവരെ ലോകത്ത് കുട്ടികൾക്ക് കോവിഡ് വാക്സിൻ കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളിൽ 12നു മേൽ പ്രായമുള്ളവർക്കാണ് നൽകിയിട്ടുള്ളത്. 12നു മേലുള്ള കുട്ടികൾക്കു ക്യൂബയിൽ കുത്തിവയ്പ് 3ന് ആരംഭിച്ചു.  2 വയസ്സ് മുതലുള്ളവർക്ക് കുത്തിവയ്പ് നൽകുമെന്നു നേരത്തെ ചൈന, യുഎഇ, വെനസ്വേല രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.