മെക്‌സിക്കോയില്‍ ഉഗ്ര ഭൂചലനം, 7.0 തീവ്രത; സുനാമി മുന്നറിയിപ്പ് 

ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമില്ല 
വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 9:05നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ആളപായമില്ല. 

1985ലെ ഭൂചലനം ഓര്‍മ്മിപ്പിക്കുന്നതാണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭീതിയില്‍ നിരവധിപ്പേരാണ് വീടുകളില്‍ നിന്നിറങ്ങി റോഡില്‍ തടിച്ചുകൂടിയത്. കൈക്കുഞ്ഞുങ്ങളും വളര്‍ത്തുമൃഗങ്ങളുമായി പലരും പരിഭ്രാന്തിയില്‍ വീടുവിട്ടിറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.

പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള അകപുല്‍കോയില്‍നിന്ന് എട്ട് മൈല്‍ അകലെ ലോസ് അര്‍ഗാനോസ് ഡി സാന്‍ ഓസ്റ്റിനിലാണ് ഭൂകമ്പമുണ്ടായത്. ആദ്യം 7.8 തീവ്രത അളന്നിരുന്നു. ഭൂകമ്പത്തെതുടര്‍ന്ന് സുനാമി ഭീഷണി ഉണ്ടെന്ന് നാഷണല്‍ ഓഷ്യനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com