സെപ്റ്റംബർ 11 ഭീകരാക്രമണം; ലോകത്തെ നടുക്കിയ ഓർമ്മയ്ക്ക് 20 വയസ്, വിഡിയോ

വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഇന്ന് ഒത്തുചേരും
ചിത്രം: എപി
ചിത്രം: എപി

ന്യൂയോർക്ക്: അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ. രണ്ട് പതിറ്റാണ്ടു മുമ്പ് ഇതുപോലൊരു സെപ്റ്റംബർ പതിനൊന്നിനാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്. അമേരിക്കയുടെ വാണിജ്യ തലസ്ഥാനമായ ന്യൂയോർക്കിലെ പ്രശ്സ്തമായ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഒന്നിൽ ഒരു ബോയിങ് 767 യാത്രാവിമാനം ചെന്നിടിക്കുന്നതായിരുന്നു. 

പിന്നാലെ യുഎസ് പ്രതിരോധവകുപ്പിൻറെ ആസ്ഥാനവും അമേരിക്കൻ സൈനികശക്തിയുടെ സിരാകേന്ദ്രവുമായ പെൻറഗണിൽ മറ്റൊരു വിമാനം ചെന്നിടിച്ചു. വീണ്ടുമൊരു വിമാനം പ്രസിഡൻറിൻറ് ആസ്ഥാനമായ വൈറ്റ്ഹൗസിൽനിന്ന് ഏറെയൊന്നും അകലെയല്ലാതെ പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നുവീണു.  മൂവായിരത്തോളം ആളുകളാണ് മരിച്ചത്. ന്യൂയോർക്കിൽ മാത്രം 2763 മരണം. പെൻറഗണിൽ 189, പെൻസിൽവാനിയയിൽ 49 പേരും മരിച്ചു. മൂന്നിടത്തുമായി പരുക്കേറ്റവർ ആയിരങ്ങൾ.

വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഇന്ന് ഒത്തുചേരും. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മൂന്ന് ദുരന്ത സ്ഥലങ്ങളും സന്ദർശിക്കും. ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികൾ നടക്കുന്നുണ്ട്. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com