ഗ്യാലറിയുടെ മുകളില്‍ നിന്ന് താഴേക്ക്, അമേരിക്കന്‍ പതാക വിരിച്ച് കാണികള്‍- വീഡിയോ 

അമേരിക്കയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഗ്യാലറിയുടെ മുകളില്‍ നിന്ന് വീണ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു
ഗ്യാലറിയുടെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്ന പൂച്ച
ഗ്യാലറിയുടെ മുകളില്‍ നിന്ന് താഴേക്ക് വീഴുന്ന പൂച്ച

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഗ്യാലറിയുടെ മുകളില്‍ നിന്ന് വീണ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. താഴത്തെ നിലയില്‍ ഇരുന്ന് കളി കാണുന്നവരാണ് പൂച്ചയെ രക്ഷിച്ചത്. ഇവരുടെ കൈയിലേക്ക് സുരക്ഷിതമായാണ് പൂച്ച വന്നുവീണത്.

മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് സംഭവം. കോളജ് ഫുട്‌ബോള്‍ മത്സരം നടക്കുമ്പോഴാണ് പൂച്ച അപകടത്തില്‍പ്പെട്ടത്. ഗ്യാലറിയില്‍ നിന്ന് ഏതുനിമിഷവും വീഴുമെന്ന നിലയില്‍ തൂങ്ങിക്കിടന്ന  പൂച്ച എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. ഗ്യാലറിയില്‍ തൂങ്ങിക്കിടന്ന പൂച്ചയെ രക്ഷിക്കാന്‍ മുകളില്‍ ഇരിക്കുന്ന കാണികള്‍ ശ്രമിച്ചു. 

എന്നാല്‍ വിജയിച്ചില്ല. നിമിഷങ്ങള്‍ക്കകം താഴേക്ക് വീണ പൂച്ചയെ അമേരിക്കന്‍ പതാക നിവര്‍ത്തിയാണ് കാണികള്‍ രക്ഷിച്ചത്. പൂച്ച സുരക്ഷിതമായി പതാകയില്‍ വന്നുവീണു. ഇത് കണ്ട് കാണികള്‍ ഹര്‍ഷാരവം മുഴക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com