'ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതര്‍'; താലിബാനെ പിന്തുണച്ച് മുന്നൂറോളം സ്ത്രീകളുടെ പ്രകടനം

മുഖവും ശരീരവും പൂര്‍ണമായി മറച്ച പര്‍ദ്ദയണിഞ്ഞ് എത്തിയ മൂന്നൂറോളം സ്ത്രീകള്‍ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടുകയും താലിബാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് പിന്തുണയുമായി സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും പൂര്‍ണമായി മറച്ച പര്‍ദ്ദയണിഞ്ഞ് എത്തിയ മൂന്നൂറോളം സ്ത്രീകള്‍ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടുകയും താലിബാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. താലിബാന് എതിരെ അഫ്ഗാനില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് മറുപടിയെന്ന നിലയിലാണ് പ്രകടനം നടന്നത്. 

പാശ്ചാത്യ സംസ്‌കാരത്തിന് എതിരായ താലിബാന്‍ നേതാക്കള്‍ നടത്തിയ പ്രസംഗത്തിനിടെ ഇവര്‍ താലിബാന്‍ പതാക ഉയര്‍ത്തി അഭിവാദ്യമര്‍പ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനില്‍ താലിബാന് എതിരെ സ്ത്രീകള്‍ വന്‍തോതില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇവര്‍ക്കെതിരെ താലിബാന്‍ വെടിയുതിര്‍ക്കുകയും ചെയ്തു. 

തങ്ങള്‍ ഈ പ്രതിഷേധത്തിന് എതിരാണെന്നും സ്ത്രീകളുടെ ശരീര സൗന്ദര്യം കണ്ടാണ് സമരക്കാര്‍ അവരെ തെരുവിലേക്ക് ക്ഷണിക്കുന്നതെന്നും പരിപാടിയില്‍ പങ്കെടുത്ത ഒരു യുവതി പറഞ്ഞു. മുഖവും ശരീരവും മറച്ച് ജീവിക്കുന്നതില്‍ സന്തോഷമാണെന്നും പഴയ സര്‍ക്കാര്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ വര്‍ധിച്ചതായും പരിപാടിയില്‍ പങ്കെടുത്തവര്‍ അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com