വനിതാ ഡോക്ടറെ വീട്ടില്‍ കയറി തല്ലിച്ചതച്ചു, മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു ; താലിബാന്‍ അക്രമം വീണ്ടും

പ്രദേശത്തെ ഡോക്ടറായ ഫാഹിമ, പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്ന ചാരിറ്റി ഫൗണ്ടേഷനും നടത്തുന്നുണ്ട്
പിടിഐ ചിത്രം
പിടിഐ ചിത്രം

കാബൂള്‍ : വനിതാ ഡോക്ടറെ താലിബാന്‍കാര്‍ വീട്ടില്‍ കയറി ആക്രമിച്ചു.സാമൂഹിക പ്രവര്‍ത്തക കൂടിയായ ഡോക്ടര്‍ ഫാഹിമ റഹ്മത്തിയെയാണ് താലിബാന്‍കാര്‍ വീട്ടില്‍ കയറി തല്ലിച്ചതച്ചത്. രാത്രി വീട്ടില്‍ റെയ്ഡ് നടത്തിയ താലിബാന്‍കാര്‍ വീട്ടുകാരെയും മര്‍ദ്ദിക്കുകയും, മൊബൈല്‍ഫോണ്‍ അടക്കം കൊണ്ടുപോയതായും ഡോക്ടര്‍ പറയുന്നു.

ഞായറാഴ്ച രാത്രിയാണ് താലിബാന്‍കാര്‍ അതിക്രമിച്ച് കടന്ന് വീട് റെയ്ഡ് ചെയ്തതെന്ന് ഖാമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലാണ് ഡോക്ടറുടെ വീട്. പ്രദേശത്തെ ഡോക്ടറായ ഫാഹിമ, പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്ന ചാരിറ്റി ഫൗണ്ടേഷനും നടത്തുന്നുണ്ട്. 

താന്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയല്ലെന്നും വീട്ടില്‍ ആയുധങ്ങളില്ലെന്നും ഡോക്ടര്‍ ഫാഹിമ പറഞ്ഞു. എന്നാല്‍ ആയുധങ്ങള്‍ എടുത്തുകൊണ്ടു വരാന്‍ സഹോദരന്മാരോട് താലിബാന്‍കാര്‍ ആവശ്യപ്പെട്ടു.

റെയ്ഡിനു ശേഷം തന്റെ സഹോദരന്മാരെയും സഹോദരീ ഭര്‍ത്താക്കന്മാരെയും കാണാനില്ലെന്നും ഡോക്ടര്‍ പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കാണ്ഡഹാര്‍ പ്രവിശ്യാ അധികൃതര്‍ പറഞ്ഞത്. 

സംഭവത്തെപ്പറ്റി അന്വേഷിക്കും. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും പ്രവിശ്യാ അധികൃതര്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചശേഷം ആദ്യമായുണ്ടാകുന്ന സംഭവമാണിതെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com