'വട്ടാണല്ലേ?', തിളച്ച ലാവ ഒഴിച്ചു, നിന്ന് കത്തി ഹോട്ട് ഡോഗ് - വൈറല്‍ വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th September 2021 11:19 AM  |  

Last Updated: 13th September 2021 11:20 AM  |   A+A-   |  

AMAZING NEWS

ഹോട്ട് ഡോഗിന് മുകളില്‍ ലാവ ഒഴിക്കുന്നു

 

ഗ്നിപര്‍വതം പൊട്ടി ലാവ പുറത്തുവരുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ലാവ താഴേക്ക് ഒഴുകി പരക്കുന്ന പ്രദേശങ്ങളിലുള്ള സാധനസാമഗ്രികളെല്ലാം ഞൊടിയിടയില്‍ ഉരുകി ഒന്നും അല്ലാതെയായി മാറുന്നത് ഒരു ഞെട്ടലോട് കൂടി മാത്രമാണ് കാണാന്‍ കഴിയുക. അത്രയ്ക്കും 'പവറാണ്' ലാവയ്‌ക്കെന്ന് പറയാറുമുണ്ട്.

ലാവ ഭക്ഷണപദാര്‍ഥങ്ങളില്‍ ഒഴിച്ചാലോ, വട്ടാണോ എന്ന് ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇപ്പോള്‍ പ്രത്യേകതരം ഡിഷായ ഹോട്ട് ഡോഗിന് മുകളില്‍ തിളച്ച ലാവ ഒഴിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഹോട്ട് ഡോഗ് നിന്ന് കത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പാചകവിദഗ്ധന്‍ ഗോര്‍ഡണ്‍ രാംസേയാണ് വീഡിയോ പങ്കുവെച്ചത്. എന്താണ് ചെയ്യുന്നത്?,കാര്യമായിട്ടാണോ? എന്നിങ്ങനെ ചോദ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ഗോര്‍ഡണ്‍ രാംസേ വീഡിയോ പ്രചരിപ്പിച്ചത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gordon Ramsay (@gordongram)