പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലുള്ള കാര്യം പറയുകയും വേണ്ട. ഇപ്പോള്‍ തന്നെ ലക്ഷ്യമാക്കി വരുന്ന പാമ്പിനെ കണ്ട് യുവാവ് ഓടുന്ന വീഡിയോയാണ് വൈറലാകുന്നത്.
തായ്ലന്ഡില് നിന്നുള്ളതാണ് ദൃശ്യം. വീടിന്റെ മുന്‍വശമാണ് സംഭവം. രണ്ട് കസേരയുള്ള മേശയില്‍ ഇരിക്കാന്‍ വന്നതാണ് ചുവന്ന ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ്. ഈസമയത്ത് തന്നെ ലക്ഷ്യമാക്കി വന്ന പാമ്പിനെ കണ്ട് യുവാവ് ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
കസേരയില്‍ ഇരിക്കുന്നത് വേണ്ടെന്ന് വച്ച് യുവാവ് ഓടുന്ന ദൃശ്യങ്ങള്‍ വൈറലാകുകയാണ്. യുവാവിനെ പാമ്പ് പിന്തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്.തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ