കടുത്ത നടപടിയുമായി ഫ്രാന്‍സ്; ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ചു

ആണവ സാങ്കേതിക വിദ്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചാണ് സ്ഥാനപതിമാരെ ഫ്രഞ്ച് പ്രസിഡന്റ് തിരികെ വിളിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


പാരീസ്: അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്. ആണവ സാങ്കേതിക വിദ്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചാണ് സ്ഥാനപതിമാരെ ഫ്രഞ്ച് പ്രസിഡന്റ് തിരികെ വിളിച്ചത്. 

ആണവ മുങ്ങിക്കപ്പൽ കരാറിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയതാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.  ബുധനാഴ്ച പ്രഖ്യാപിച്ച യുഎസുമായുള്ള ഓസ്‌ട്രേലിയയുടെ അന്തർവാഹിനി കരാർ “സഖ്യകക്ഷികളും പങ്കാളികളും തമ്മിലുള്ള അസ്വീകാര്യമായ പെരുമാറ്റമാണെന്ന്” ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പ്രസ്താവനയിൽ പറഞ്ഞു. അപൂര്‍വ്വമായ നടപടിയാണ് ഇത്. എന്നാല്‍ അപൂര്‍വ്വമായ അവസ്ഥയില്‍ ഇത്തരം നടപടികള്‍ അത്യവശ്യമാണ് എന്നുമാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഫ്രാന്‍സിന്‍റെ നടപടി പ്രഖ്യാപിച്ച് പറഞ്ഞത്.

ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഫ്രാൻസിന് ഏകദേശം 100 ബില്യൺ ഡോളറിന്റെ കരാറാണ് നഷ്ടമായിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ ഓസ്‌ട്രേലിയയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാനമായ ഇന്തോ-പസഫിക് സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ മാക്രോൺ പ്രതികരിച്ചിട്ടില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com