പിടിഐ ചിത്രം
പിടിഐ ചിത്രം

അഫ്ഗാനില്‍ താലിബാന്‍ പട്രോള്‍ വാഹനത്തിന് നേരെ ആക്രമണം; സ്‌ഫോടനത്തില്‍ രണ്ടു മരണം, 20പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ജലാദാബാദിലെ കിഴക്കന്‍ അഫ്ഗാന്‍ സിറ്റിയില്‍ ശനിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

വാര്‍ത്താ താലിബാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. 

ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com