രണ്ട് വയസ്സുതൊട്ടുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി ക്യൂബ;ലോകത്ത് ആദ്യം

സ്വന്തമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ക്യൂബ കുട്ടികള്‍ക്ക് നല്‍കുന്നത്.
ചിത്രം: എപി
ചിത്രം: എപി


ണ്ട് വയസ്സുതൊട്ടുള്ള  കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി ക്യൂബ. ലോകത്ത് ആദ്യമായാണ് രണ്ട് വയസ് തൊട്ടുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ക്യൂബ കുട്ടികള്‍ക്ക് നല്‍കുന്നത്. ലോക്ക്ഡൗണിന് ശേഷം, സ്‌കൂളുകള്‍ തുറക്കുന്നത് മുന്‍നിര്‍ത്തിയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം, ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിനാണ് ക്യൂബ നല്‍കുന്നതെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൊബേര്‍ണ 2 വാക്‌സിന്‍ രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമായ കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതായി ക്യൂബന്‍ മെഡിസിന്‍ റെഗുലേറ്ററി ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ സ്‌കൂളുകള്‍ തുറക്കാനാണ് ക്യൂബ തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ ഓണ്‍ലൈനായാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്. 

നിലവില്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കാണ് മിക്ക രാജ്യങ്ങളും വാക്‌സിന്‍ നല്‍കി വരുന്നത്. അമേരിക്ക, ഫ്രാന്‍സ്,  ജെര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി,സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com