കാനഡയില്‍ അധികാരം നിലനിര്‍ത്തി ജസ്റ്റിന്‍ ട്രുഡോ; പക്ഷേ 2019ന്റെ 'തനിയാവര്‍ത്തനം'

കനേഡിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്
ജസ്റ്റിന്‍ ട്രുഡോ/എഎഫ്പി
ജസ്റ്റിന്‍ ട്രുഡോ/എഎഫ്പി


നേഡിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്. പക്ഷേ ഭൂരിപക്ഷം നേടാനായില്ല. രണ്ടുവര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിലെ സമാനമായ അവസ്ഥയാണ് വീണ്ടും സംഭവിച്ചിരിക്കുന്നത്.
 

151 സീറ്റുകളില്‍ ലിബറല്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. 2019ലും 157 സീറ്റാണ് ട്രുഡോയുടെ പാര്‍ട്ടിക്ക് ലഭിച്ചത്. 170 സീറ്റാണ് ഭൂരിപക്ഷം നേടാനായി വേണ്ടത്. 

121 സീറ്റുകളില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞതവണയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇതേ ഭൂരിപക്ഷം തന്നെയാണ് ലഭിച്ചത്. ഇടതുപക്ഷമായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി 29 സീറ്റിലും ലീഡ് ചെയ്യുന്നു. നിലവിലെ സര്‍ക്കാരിന്റെ കാലാവധി രണ്ട് വര്‍ഷം കൂടി ബാക്കിനില്‍ക്കെയാണ് ട്രുഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷം വലിയ പ്രചാരണം നടത്തിയിരുന്നു. 

കഴിഞ്ഞതവണത്തേതുപോലെ, ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വന്നെന്നും, കോവിഡ് മഹാമാരിക്കിടെ ഈ തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി ട്രുഡോയുടെ വിമര്‍ശകര്‍ രംഗത്തെത്തിയിട്ടുണ്ട്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാ വിഷയമാക്കിയത്. രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് ട്രുഡോയുടെ നിലപാടിന് വിരുദ്ധമായിരുന്നു പ്രതിപക്ഷത്തിന്റേത്. വാക്‌സിന്‍ എടുക്കണോ വേണ്ടയോ എന്നത് വ്യക്തികളുടെ താത്പര്യമാണ് എന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലപാട്. ജനങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ട്രുഡോ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com