ഗ്രാമങ്ങളിലേക്ക് കുത്തിയൊഴുകി ലാവ പ്രവാഹം; നിന്നുകത്തി വീടുകള്‍, സ്പെയിനില്‍ നാശംവിതച്ച് അഗ്‌നിപര്‍വ്വത സ്ഫോടനം (വീഡിയോ)

സ്‌പെയിനില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. ലാ പാമയിലെ കുംബ്രെ വിയേഹ അഗ്നിപര്‍വ്വതമാണ് ഞായറാഴ്ച രാത്രി പൊട്ടിത്തെറിച്ചത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


സ്‌പെയിനില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. ലാ പാമയിലെ കുംബ്രെ വിയേഹ അഗ്നിപര്‍വ്വതമാണ് ഞായറാഴ്ച രാത്രി പൊട്ടിത്തെറിച്ചത്. പതിനായിരത്തോളം പേര്‍ താമസിക്കുന്ന രണ്ട് ഗ്രാമങ്ങളിലേക്ക് ലാവ ഒഴുകിയെത്തി. നൂറ്റമ്പതോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ആറായിരത്തിലധികം പേരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 

മൊറോക്കോ തീരത്തുള്ള അറ്റ്‌ലാന്റിക് ദ്വീപസമൂഹത്തിലെ പടിഞ്ഞാറന്‍ ഭാഗത്താണ് ലാ പാമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ, ദ്വീപില്‍ നാലുതവണ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഒഴുകിപ്പടരുന്ന ലാവ കടലില്‍ എത്തിയാല്‍ സ്‌ഫോടനത്തിനും മാരകമായ വിഷ വാതക പ്രവാഹത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 103 ഹെക്ടര്‍ പ്രദേശത്താണ് ലാവ പരന്നിരിക്കുന്നത്. 

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലാവ ഒഴുകിവരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. പലയിടത്തും ഇരുപതടി ഉയരത്തിലാണ് ലാവ നിറഞ്ഞത്. 1971ലാണ് അഗ്നിപര്‍വ്വതം ഇതിനുമുന്‍പ് പൊട്ടിത്തെറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com